മസ്‌കത്ത്- തൊഴില്‍വിസ കാലാവധി കഴിഞ്ഞ വിദേശികളെ സുല്‍ത്താനേറ്റിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഒമാന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ബ്രിഗേഡിയര്‍ സൈദ് അല്‍അസ്മിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എന്നാല്‍ സാധുവായ റെസിഡന്‍സി വിസയുള്ളവര്‍ക്ക് മടങ്ങി വരവ് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കമ്മിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളോട് പൗരന്മാര്‍ കാണിക്കുന്ന സഹകരണത്തിനും പ്രതിബദ്ധതക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കോവിഡ് സുരക്ഷാ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റുന്നതിനു മുമ്പ് പിഴ അടയ്ക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.