തിരുവനന്തപുരം- ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കുഴഞ്ഞുവീണു. ഇതേതുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഈ മാസം 23 ന് മുമ്പ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കർ കുഴഞ്ഞുവീണത്.