Sorry, you need to enable JavaScript to visit this website.

എം.എന്‍. കാരശ്ശേരിയെ യുക്തിവാദി നേതാവ് കബളിപ്പിച്ചു

കോഴിക്കോട്- യുക്തിവാദി നേതാവ് പി.എം.അയ്യൂബ് മൗലവി എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം.എന്‍ കാരശ്ശേരിയെ കബളിപ്പിച്ചു.
അവതാരിക എഴുതാന്‍ ഏല്‍പിച്ച ശേഷം അയ്യൂബ് മൗലവി സ്വന്തം പുസ്തകത്തില്‍ കാരശ്ശേരിയുടെ പേരുവെച്ച് വ്യാജ അവതാരിക എഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു.
ഡി.സി ബുക്‌സ് പുറത്തിറക്കിയ മതജീവിതത്തില്‍ നിന്ന് മാനവികതയിലേക്ക് എന്ന പുസ്തകത്തില്‍ തന്റെ പേരിലുള്ള അവതാരിക താന്‍ എഴുതിയതല്ലെന്ന് കാരശ്ശേരി ഫേസ് ബുക്കില്‍ പോസ്റ്റ്  ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഞാനല്ല, എന്റെ അവതാരിക ഇങ്ങനല്ല എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Latest News