മക്ക - വിശുദ്ധ ഹറമിലെ മതാഫില്‍ വനിത ഒറ്റക്ക് ത്വവാഫ് കര്‍മം നിര്‍ഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മറ്റു തീര്‍ഥാടകരും സന്ദര്‍ശകരും, ശുചീകരണ ജോലിയും മറ്റു നിര്‍വഹിക്കുന്ന ഹറം ജീവനക്കാരും അടക്കം മറ്റാരുമില്ലാതെ മതാഫ് പൂര്‍ണമായും ഒഴിഞ്ഞുകിടക്കുന്ന സമയത്താണ് വനിത ത്വവാഫ് നിര്‍വഹിച്ചത്. ഇത്തരമൊരു ദൃശ്യം അത്യപൂര്‍വമാണെന്നും ഇങ്ങിനെയൊരു കാഴ്ച തങ്ങള്‍ മുമ്പ് കണ്ടിട്ടില്ലെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു.