കൊച്ചി- കൂടത്തായ് കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ പ്രതി ജോളി ജോസഫിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം, മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നു.
ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നമ്മറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചായിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊന്നുവെന്നാണ് ജോളിക്കെതിരായ കേസ്. 2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ അറസ്റ്റ് ചെയ്തത്.