ന്യൂദല്‍ഹി-രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴയ് ഉണ്ടാകാന്‍ സാധ്യത. എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ആറ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്.
ശക്തമായ ഇടിമിന്നല്‍ സാധ്യത കൂടി ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് അനുമതിയില്ല.