തിരുവനന്തപുരം- അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി. ബിരിയാണിയിലെ കനി കുസൃതിയാണ് മികച്ച നടി. ലിജോ ജോസാണ് മികച്ച സംവിധായകൻ(ജെല്ലിക്കെട്ട്). ഫഹദ് ഫാസിലാണ് മികച്ച സ്വഭാവ നടൻ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാളാണ് നവാഗത സംവിധായകൻ. മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളിക്ക് പ്രത്യേക പരാമർശമുണ്ട്.