മസ്‌കത്ത്- ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കാന്‍ വിജ്ഞാപനമായി. ആറ് മാസത്തിനകം ഭൂരിപക്ഷം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ഈടാക്കുന്നതിനാണ് തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ക്രിമിനല്‍ ചട്ടങ്ങൡ ചില വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സുല്‍ത്താന്‍ മറ്റൊരു വിജ്ഞാപനവും ഇറക്കിയിട്ടുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.