Sorry, you need to enable JavaScript to visit this website.

ഒമ്പതു വിഭാഗം ആളുകൾ ഉംറ നീട്ടിവെക്കണമെന്ന് ആരോഗ്യ മന്ത്രാലയം

മക്ക - ഒമ്പതു വിഭാഗം ആളുകൾ ഉംറ തീർഥാടനവും ഹറം സന്ദർശനവും നീട്ടിവെക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൊറോണ വ്യാപനം തടയാനും സ്വന്തം ആരോഗ്യ സുരക്ഷയും ഉംറ തീർഥാടകരുടെ സുരക്ഷയും മുൻനിർത്തിയും ഈ വിഭാഗം ആളുകൾ ഉംറയും ഹറം സന്ദർശനവും നീട്ടിവെക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. 


ആറു മാസത്തിനിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത, അനിയന്ത്രിതമായ പ്രമേഹമുള്ളവർ, ആറു മാസത്തിനിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രക്തസമ്മർദ രോഗികൾ, ലിവർ സിറോസിസ് ബാധിച്ചവർ, ഹൃദയപേശി തകരാറുള്ള രോഗികൾ, ആറു മാസത്തിനിടെ ആശുപത്രയിൽ അഡ്മിറ്റ് ചെയ്ത കൊറോണറി ആർട്ടറി രോഗി, ഒരു വർഷത്തിനിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിട്ടുമാറാത്ത നെഞ്ച് രോഗം ബാധിച്ചവർ, അമിത വണ്ണമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നീ വിഭാഗങ്ങൾ ഉംറ തീർഥാടനവും ഹറം സന്ദർശനവും നീട്ടിവെക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്.
 

Latest News