ദമാം- ആലപ്പുഴ ജില്ലയിലെ നീർക്കുന്നം നിവാസികളുടെ കൂട്ടായ്മയായ നീർക്കുന്നം പ്രവാസി കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച സഹൃദ സംഗമം 2017' കിഴക്കൻ പ്രവിശ്യയിൽ പ്രവാസികളായ നീർക്കുന്നം നിവാസികളുടെ സ്‌നേഹവും സൗഹൃദവും പങ്കുവച്ചു.
നീർക്കുന്നം പ്രവാസിയും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഷിഹാബ് കളമ്പ് കാട് നിർവ്വഹിച്ചു. തുടർന്ന്
സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സമ്മേളനം ഷെരീഫ് മോറിസ് ഉദ്ഘാടനം ചെയ്തു. നീർക്കുന്നം പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സുപ്രീം അഡ്മിൻ മാഹീൻ തറയിൽ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പിന്റെ മുഖ്യ ഉപദേഷ്ടാവ് കെ.എം. ബഷീർ സാഹിബ് 'വഴിതെറ്റുന്ന മുാസ്‌ലിം യുവതയും വഴികാട്ടാൻ ഇസ്‌ലാമിക പ്രമാണങ്ങളും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പി.എം. സിയാദ് സ്വാഗതവും സാബിർ സാലിഹ് നന്ദിയും രേഖപ്പെടുത്തി. റഷീദ് അലി, സുബൈർ, നിസാർ ഇബ്രാഹിം,
നാസർ മനസിൽ, കമർ മോറീസ്, അസ്‌ലം കന്നിട്ടയിൽ എന്നിവർ സംസാരിച്ചു.
പ്രവാസ ഭൂമികയിൽ ഇരുപത് വർഷം പൂർത്തിയാക്കിയവർക്ക് ഗ്രൂപ്പിന്റെ മൊമന്റോ നൽകി ആദരിച്ചു. യാസർ അറാഫാത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ പെയിന്റിംഗ് മത്സരത്തിൽ സീനിയർ വിഭാഗം നെസ്‌റിൻ ഷെരീഫും ജൂനിയർ വിഭാഗം നവ്‌റിൻ ഷെരീഫും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുതിർന്നവർക്കായി നടത്തിയ ഇസ് ലാമിക് ക്വിസ് മത്സ രങ്ങൾക്ക് സുഹൈൽ ഖാനും മാലിക് ഇസ്മായിലും നിയന്ത്രിച്ചു. ജുനൈദ്, സൈഫ് മോറീസ് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
അബ്ദുൾ സലാം, ഷാനവാസ് മാവുങ്കൽ, സൽമാൻ സിറാജ്, ഷാജ ഹാൻ, നിഹാസ് കളമ്പുകാട് എന്നിവർ അവതരിപ്പിച്ച ഇശൽ നിലാവ് സദസ്സിന് നല്ലൊരു സംഗീത വിരുന്ന് നൽകി. സിറാജ് കരുമാടി പരിപാടികൾ നിയന്ത്രിച്ചു.