മലപ്പുറം- പാക്കിസ്ഥാനിലെ കറാച്ചിയില്‍ ചായക്കട നടത്തുന്ന മലപ്പുറത്തുകാരുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.
പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ധാരാളം മലയാളി കുടുംബങ്ങളുണ്ട്.
സംസാരിക്കുമ്പോള്‍ ഉര്‍ദു തന്നെ ഉപയോഗിക്കുന്ന മലയാളി വയോധികരെ തുടര്‍ച്ചയായി പ്രേരിപ്പിച്ചുകൊണ്ടാണ് മലയാളത്തില്‍ സംസാരിപ്പിക്കുന്നത്.
ദബായില്‍ ജോലി നോക്കിയ ശേഷമാണ് കറാച്ചിയില്‍ എത്തിയതെന്ന് ഇവരിലൊരാള്‍ പറയുന്നു. മലയാളികളുടെ സ്വന്തം മഹല്ലും ജമാഅത്തുമുണ്ടെന്നും ഇവര്‍ പറയുന്നു.