അബുദാബി- ഖത്തറിലുള്ള തുര്‍ക്കി പട്ടാളത്തിന്റെ സാന്നിധ്യം ഗള്‍ഫ് മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരവും ജനങ്ങളുടെ താല്‍പര്യവും പരിഗണിക്കാതെയുള്ള ധ്രുവീകരണമാണ് ഇതിലൂടെ സംഭവിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
2017 മധ്യത്തില്‍ ഖത്തറിനെ ബഹിഷ്‌കരിച്ച യു.എ.ഇയും അറബ് സഖ്യരാഷ്ട്രങ്ങളും ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് ദോഹയിലെ തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടണമെന്നാണ്.