Sorry, you need to enable JavaScript to visit this website.

ഇന്ത്യ-യു.എ.ഇ വിദേശ മന്ത്രിമാര്‍  ദുബായില്‍ കൂടിക്കാഴ്ച നടത്തി

ദുബായ്- ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗാര്‍ഗാഷും ദുബായില്‍ കൂടിക്കാഴ്ച നടത്തി. വാണിജ്യ, വ്യവസായ, സാങ്കേതിക സഹകരണ രംഗത്ത് ഇന്ത്യ- യു.എ.ഇ. ഉഭയകക്ഷി ഉടമ്പടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. വാണിജ്യ വ്യവസായ രംഗങ്ങളിലും സാങ്കേതിക കൈമാറ്റത്തിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഇടപാടുകള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കോണ്‍സുല്‍ സേവനങ്ങളിലും പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമായി. ഇരു രാജ്യങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രിമാര്‍ അവലോകനം ചെയ്തു. സാമൂഹിക സാമ്പത്തിക മേഖലകളില്‍ കൂട്ടായശ്രമം ആവശ്യമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്നും തുടര്‍ന്നും വ്യത്യസ്ത മേഖലകളില്‍ ഈ സൗഹൃദം ഉപയോഗപ്പെടുത്തണമെന്നും ഡോ. അന്‍വര്‍ ഗാര്‍ഗാഷ്  അഭിപ്രായപ്പെട്ടു.

Latest News