തിരുവനന്തപുരം- സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ബാങ്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടന. ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കാനുമാകുന്നില്ലെന്ന് ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ മുഖ്യമന്ത്രിക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കും കത്ത് നല്‍കി.
ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാക്കണം. ഒരുസമയം പകുതി ജീവനക്കാരെ മാത്രം നിയോഗിക്കണം. ആഴ്ച്ചയില്‍ ഇത് മാറുന്ന രീതിയില്‍ ക്രമീകരിക്കണം. ഗര്‍ഭിണികള്‍, ശാരീരിക വൈകല്യമുളളവര്‍ എന്നിവര്‍ക്ക് അവധി നല്‍കണം. ബ്രാഞ്ചുകളിലെ തിരക്ക് ഒഴിവാക്കാന്‍ പോലീസിനെ നിയോഗിക്കണം. അന്വേഷണങ്ങള്‍ക്കായി ഇടപാടുകാര്‍ പൂര്‍ണമായും ഫോണിനെ ആശ്രയിക്കണം. സര്‍ക്കാര്‍ ഇടപാടുകള്‍, നിക്ഷേപം, വ്യക്തിഗത വായ്പ എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമായി ബാങ്കുകളിലെ സൗകര്യം പരിമിതപ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് ഇതിനകം 600 ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുകുയം മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.