കൊച്ചി- ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ തന്നെ ആക്രമിക്കാന്‍ 18 കാരന്‍ ക്വട്ടേഷന്‍ നല്‍കിയതായി
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരാതി നല്‍കി. എറണാകുളം ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ ടി കിഷോർകുമാറാണ് പോലീസില്‍ പരാതി നൽകിയത്.
ഡ്രൈവിങ് ടെസ്റ്റിൽ ഗ്രൗണ്ട് ടെസ്റ്റ് യുവാവ് പാസിയിരുന്നു. എന്നാൽ റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് എംവിഐക്കെതിരെ ക്വട്ടേഷൻ നൽകിയത്.
ക്വട്ടേഷൻ ലഭിച്ചയാൾ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് ഇൻസ്പെക്ടർ പരാതി നൽകിയത്. തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.