കൊല്ലം- ചടയമംഗലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിന് വയോധികന്റെ കരണത്തടിച്ച എസ്.ഐയെ കഠിന പരിശീലനത്തിന് അയക്കും. ചടയമംഗലം പ്രൊബേഷണല്‍ എസ്.ഐ. ഷജീമിനെതിരായാണ് നടപടി. കുട്ടിക്കാനം കെ.എ.പി 5 ബറ്റാലിയനിലേക്ക് ഇയാളെ കഠിന പരിശീലനത്തിന് മാറ്റി. അന്വേഷണത്തിന് ശേഷം തുടര്‍നടപടിയുണ്ടാകും.
രാമാനന്ദന്‍ നായര്‍ എന്ന 69 കാരനെ എസ്.ഐ. ഷജീം മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പോലീസ് ഇവരുടെ ബൈക്ക് കൈക്കാണിച്ച് നിര്‍ത്തിയത്.
ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആയിരം രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ഇതിനിടെ കരണത്തടിക്കുകയും ചെയ്തു