വടകര-വടകര കളരിക്ക് അഭിമാനമായി മുഹമ്മദ് ഗുരുക്കളിന്റെ ശിഷ്യന്‍. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയ അനന്തു വിനേഷ് പുതുപ്പണം ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരിയിലെ മുഹമ്മദ് ഗുരുക്കളിന്റെ ശിഷ്യനാണ്. കോളേജ് ഓഫ് എന്‍ജിനിയറിംഗ് വടകര രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് വിദ്യാര്‍ത്ഥിയാണ്. പുതുപ്പണത്തെ പാലയാട്ട്‌നട വിനേശന്‍ ഷൈമ എന്നിവരുടെ മകനാണ്. നിരവധി ജില്ലാ സംസ്ഥാന തല കളരിപ്പയറ്റ് മത്സരങ്ങളില്‍ മെഡലുകള്‍ കൈവരിച്ചിട്ടുണ്ട്. അടുത്തിറങ്ങിയ കളരി ആസ്പദമാക്കിയുള്ള രണ്ട് ഷോര്‍ട്ട് ഫിലിമുകളില്‍ അനന്തു അഭിനയിച്ചിട്ടുണ്ട്