തിരുവനന്തപുരം-കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നത് സംബന്ധിച്ച് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് ക്ലാസ് എടുത്തത് പോക്‌സോ കേസ് പ്രതി. കൗണ്‍സിലിങ്ങിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ഡോ.കെ. ഗിരീഷ് ആണ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ ക്ലാസെടുത്തത്. ഇന്നലെയാണ് വി.എച്ച്.എസ്.ഇയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് വെബിനാര്‍ നടത്തിയത്. സംസ്ഥാനത്തെ 389 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കാണ് കുട്ടികളുടെ മാനസികോല്ലാസം സംബന്ധിച്ച് ഗിരീഷ് ക്ലാസെടുത്തത്. ലയണ്‍സ് ക്ലബിന്റെ യുവജനവിഭാഗം കോഓര്‍ഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ ഗിരീഷിനെതിരായ നടപടികള്‍ വൈകിയത് നേരത്തെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഗിരീഷിനെതിരായ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌സിയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.