Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ്; ആറു തവണ കണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം

കൊച്ചി- സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നാണെന്ന് എൻഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ്. കോടതിയിൽ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. 
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കർ സ്വപ്നയ്ക്ക് ഉറപ്പുനൽകി. ഇതിനുശേഷമാണ് സ്‌പേസ് പാർക്ക് സിഇഒ വിളിച്ച് സ്വപ്ന ജോലിയിൽ ചേരാൻ നിർദേശം നൽകിയത്. സ്വപ്ന ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
 

Latest News