റൊണാൾഡോ വീണ്ടും ലോക ഫുട്‌ബോളർ

ലണ്ടൻ- ലോക ഫുട്‌ബോളർ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ഫിഫയുടെ പ്ലയർ ഓഫ് ദ ഇയർ അവാർഡാണ് അഞ്ചാം തവണയും ക്രിസ്റ്റ്യാനോയെ തേടിയെത്തിയത്. ഇതോടെ അഞ്ചു തവണ ഈ ബഹുമതി നേടിയ മെസിക്കൊപ്പമായി ക്രിസ്റ്റ്യാനോയുടെ സ്ഥാനവും. മെസി രണ്ടാം സ്ഥാനവും നെയ്മർ മൂന്നാം സ്ഥാനവും നേടി. ലണ്ടനിലെ പല്ലേഡിയം തിയറ്ററിലെ തിങ്ങിനിറഞ്ഞ സദസിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. മെസിയും നെയ്മറും ചടങ്ങിനെത്തിയിരുന്നു. സീസണിലെ മികച്ച പ്രകടനമാണ് റൊണാൾഡോക്ക് കിരീടനേട്ടം സമ്മാനിച്ചത്. റൊണാൾഡോയുടെ ക്ലബ്ബായ റയൽ മഡ്രീഡിന്റെ പരിശീലകൻ സിനദിൻ സിദാനാണ് മികച്ച പരിശീലകൻ.
 

Latest News