യു.എ.ഇ ഒരു കോടിയിലേറെ കോവിഡ് ടെസ്റ്റ് നടത്തി; ജനസംഖ്യയേക്കാള്‍ കൂടുതല്‍

അബുദാബി- ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യമായി യു.എ.ഇ.

ഒരു കോടിയിലേറെ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയതെന്ന് യു.എ.ഇ സര്‍ക്കാര്‍ വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു. യു.എ.ഇ ജനസംഖ്യ ഏകദേശം 96 ലക്ഷമാണ്.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയെന്നും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവില്‍ 7,20,802 ടെസ്റ്റുകളാണ് നടത്തിയത്. തൊട്ടുമുമ്പത്തെ ആഴ്ചയിലേതിനേക്കാള്‍ എട്ട് ശതമാനം കൂടുതലാണിത്. ഇതില്‍ 7704 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധയില്‍ 16 ശതമാനം വര്‍ധന.

രോഗമുക്തിയുടെ കാര്യത്തിലും 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറുവരെ 8018 പേരാണ് കോവിഡ് മുക്തരായത്.

 

Latest News