Sorry, you need to enable JavaScript to visit this website.

പിണക്കം തീര്‍ക്കാനെത്തി, ടിപ്പര്‍ ഡ്രൈവറുടെ  ഭാര്യയുമായി ജെ.സി.ബി ഡ്രൈവര്‍ ഒളിച്ചോടി

കോട്ടയം- വായ്പയെടുത്ത ഒരു ലക്ഷം രൂപയുമായി ടിപ്പര്‍ ഡ്രൈവറുടെ ഭാര്യ ജെ.സി.ബി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം. ഒരു മാസം മുമ്പ് ടിപ്പര്‍ ഡ്രൈവറും ഭാര്യയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പറഞ്ഞു തീര്‍ക്കുന്നതിനാണ് ജെ.സി.ബി ഡ്രൈവര്‍ ആദ്യമായി ഇവരുടെ വീട്ടിലെത്തുന്നത്.
പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്ന കൂട്ടത്തില്‍ ഇയാള്‍ ടിപ്പര്‍ ഡ്രൈവറുടെ ഭാര്യയുടെ മൊബൈല്‍ നമ്പറും കൈക്കലാക്കി. പിന്നീട് പതിവായി ഫോണ്‍ വിളിയും ചാറ്റിംഗും തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞതോടെ ജെസിബി ഡ്രൈഡവറും രണ്ടു കുട്ടികളുടെ അമ്മയുമായ ടിപ്പര്‍ ഡ്രൈവറുടെ ഭാര്യയും തമ്മില്‍ പ്രണയത്തിലായി. തമ്മില്‍ പിരിയാന്‍ കഴിയാത്ത അവസ്ഥയായതോടെ ഇളയ കുട്ടിയുമായി ഇവര്‍ ഒളിച്ചോടി. ഇതോടെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ടിപ്പര്‍ ഡ്രൈവര്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ യുവതി വീട്ടില്‍ മടങ്ങിയെത്തുകയും ചെയ്തു. ഈ സമയത്താണ് ടിപ്പര്‍ ഡ്രൈവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്. സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയായി ലഭിച്ച പണം ടിപ്പര്‍ െ്രെഡവറുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് വന്നത്. പണം കിട്ടിയ അന്നു രാത്രി തന്നെ ഇവര്‍ രണ്ടാമത്തെ കുട്ടിയുമായി വീണ്ടും ജെസിബി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടുകയായിരിന്നു.
 

Latest News