Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസ്; കള്ളം പറയാൻ കുടുംബത്തിന് അരക്കോടി വാഗ്ദാനം ലഭിച്ചുവെന്ന് യു.പി പോലീസ്

ന്യൂദൽഹി- ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെ വീണ്ടും യു.പി സർക്കാർ. സംസ്ഥാന സർക്കാറിനെതിരെ കളവ് പറഞ്ഞാൽ കുടുംബത്തിന് അൻപത് ലക്ഷം രൂപ വാഗ്ദാനം ലഭിച്ചതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യോഗി സർക്കാർ ബോധിപ്പിച്ചു. ഒരു സബ് ഇൻസ്‌പെക്ടർ നൽകിയ പരാതി അടിസ്ഥാനമാക്കിയാണ് സത്യവാങ്മൂലം നൽകിയത്. അതേസമയം, ആരാണ് പണം വാഗ്ദാനം ചെയ്തത് എന്നത് സംബന്ധിച്ച് സത്യവാങ്മൂലത്തിൽ ഒന്നും പറഞ്ഞിട്ടില്ല. യു.പിയിൽ സംഘർഷമുണ്ടാക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹാഥ്‌റസ് സംഘർഷവുമായി ബന്ധപ്പെട്ട 19 കേസുകളാണ് യു.പി പോലീസ് എടുത്തിരിക്കുന്നത്.
 

Latest News