തിരുവനന്തപുരം- സെക്രട്ടറിയേറ്റിൽ ഫയലുകൾക്ക് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫയലുകൾ മാത്രമാണ് കത്തിയതെന്നും അതേസമയം സാനിറ്റൈസർ അടക്കം മറ്റൊന്നിനും തീപ്പിടിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഷോർട്ട് സർക്യൂട്ട് ഇതേവരെ കണ്ടെത്താനായിട്ടില്ലെന്നും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം എന്നായിരുന്നു സർക്കാറിന്റെ വിശദീകരണം. സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപ്പിടിത്തത്തിൽ സംശയങ്ങളുണ്ടായിരുന്നു. സ്വിച്ചിൽനിന്ന് ഫാനിലേക്ക് പോയ വയറുകൾ പരിശോധിച്ചതിൽനിന്നാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. മറ്റു റിപ്പോർട്ടുകൾ കൂടി വന്നാൽ ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും റിപ്പോർട്ടിലുണ്ട്.