റിയാദ് - അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ശഖ്‌റായിൽ കീഴ്‌മേൽ മറിഞ്ഞു. ശഖ്‌റായിലെ അൽതലാതീൻ റൗണ്ട് എബൗട്ടിലാണ് അപകടം. റോഡിലെ വിള്ളലുകൾ മൂലം നിന്ത്രണം വിട്ട കാർ ഫുട്പാത്തിൽ ഇടിച്ച് കീഴ്‌മേൽ മറിയുകയായിരുന്നു. സൗദി പൗരൻ മുഹമ്മദ് അൽബാബതീന്റെ അഞ്ചു മക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റോഡിൽ കെട്ടിനിന്ന വെള്ളവും മോശം ടാറിംഗുമാണ് അപകട കാരണമെന്ന് മറിഞ്ഞ കാറിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് മുഹമ്മദ് അൽബാബതീൻ പറഞ്ഞു. കാർ യാത്രക്കാരെല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.