ഇടുക്കി- കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തികൊലപ്പെടുത്തി. കുമളി ആനവിലാസം മാധവന്‍കാനം സ്വദേശി മണികണ്ഠന്‍ (32) ആണ് മരിച്ചത്. സംഭവത്തില്‍ മണികണഠന്റെ അമ്മാവന്‍ പവന്‍രാജിനെ (58) കുമളി പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കൊല്ലപ്പെട്ട മണികണ്ഠന്റെ മാതൃസഹോദരനാണ് പവന്‍രാജ്.
കഴിഞ്ഞ ദിവസം പവന്‍രാജിന്റെ മകളുടെ ഭര്‍ത്താവും കൊല്ലപ്പെട്ട മണികണ്ഠനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വീടിന് സമീപമുള്ള റോഡരികില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പവന്‍രാജ് മണികണ്ഠനെ കുത്തി വീഴ്ത്തുകയുമായിരുന്നു.
നാട്ടുകാര്‍ മണികണ്ഠനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുമളി സി ഐ ജോബിന്‍ ആന്റണി, എസ് ഐ പ്രശാന്ത് പി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തുനിന്നും പവന്‍രാജിനെ പിടികൂടുകയായിരുന്നു.
ചിത്രം-മണികണ്ഠന്‍