Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് മറയ്ക്കാന്‍ കോവിഡ് എണ്ണം കൂട്ടുന്നെന്ന് എം.എം. ഹസന്‍

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകള്‍ മറച്ചുവെക്കാനാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോട് സഹകരിക്കും. എന്നാല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എം.എം. ഹസന്‍ പറഞ്ഞു.

ആള്‍ക്കൂട്ട സമരങ്ങള്‍ കാരണമാണ് കോവിഡ് വ്യാപനം കൂടുന്നതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ല. ജനുവരിയിലാണ് സംസ്ഥാനത്ത് കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമന്ത്രി അന്ന് പ്രഖ്യാപിച്ചത് പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്നാണ്. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്- അദ്ദേഹം വിമര്‍ശിച്ചു.
 

Latest News