Sorry, you need to enable JavaScript to visit this website.

ഖുന്‍ഫുദ കെ.എം.സി.സി 18 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയതു

ഖുന്‍ഫുദ- കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍
ഖുന്‍ഫുദ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ അംഗമായിരിക്കെ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക്18 ലക്ഷം രൂപയുടെ ധനസഹായം  കൈമാറി.


പാലക്കാട് മണ്ണാര്‍മല സ്വദേശി ചക്കപ്പത്ത്  ഷൗക്കത്തിന്റെ  കുടുംബത്തിനുള്ള സഹായ ധനം  ഖുന്‍ഫുദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ മേലാറ്റൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തില്‍ കൈമാറി .
സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍  ഖാദര്‍  ഹാജി  , ഫൈസല്‍   അനേക്കര്‍,   ഇ.വി. മജീദ്, മേലാറ്റൂര്‍ പഞ്ചായത്ത്  മുസ്ലിം ലീഗ്   പ്രസിഡന്റ് മുസമ്മില്‍ ഖാന്‍, വേങ്ങൂര്‍ ഉച്ചരക്കടവ് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ചാത്തോലി കുഞ്ഞിപ്പ , റഹ്മത്ത് , മുഹമ്മദലി പാലത്തിങ്ങല്‍ ഗഫൂര്‍ മേലാറ്റൂര്‍, എസ്.ടി.യു പാലക്കാട് ജില്ലാ ട്രഷറര്‍  ഹംസപ്പ കര്‍ക്കിടാം കുന്ന് , ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് നാണി പെരുമ്പയില്‍  ഷുഐബ് ,പി ഷാഫി  തുടങ്ങിയവര്‍ സംബന്ധിച്ചു.


 തൃക്കലങ്ങോട് പള്ളിപ്പടി സ്വദേശി ഷിഹാബ് കല്ലിങ്ങലിന്റെ കുടുംബത്തിനുള്ള ധനസഹായംമഞ്ചേരി   മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ മുഹമ്മദലിക്ക്    ഖുന്‍ഫുദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഹാജി കൈമാറി. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സലാംസംബന്ധിച്ചു.


കണ്ണൂര്‍ ധര്‍മ്മടം സ്വദേശി സജീര്‍ കരിപ്പാലിന്റെ കുടുംബത്തിനുള്ള  സഹായം   മുസ്ലിം ലീഗ് ധര്‍മ്മടം മണ്ഡലം  വൈസ് പ്രസിഡണ്ട് സിദ്ദീഖ് മുസ്തഫ  അബ്ദുള്‍  ഖാദര്‍  ഹാജിയില്‍ നിന്ന്  ഏറ്റു വാങ്ങി , ഖുന്‍ഫുദ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ  ഇ,ഒ മജീദ്, ഫൈസല്‍ മണക്കടവന്‍, ഫൈസല്‍ അനേക്കര്‍,  ധര്‍മ്മടം  പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കെ.എം. മജീദ് സാഹിബ്, ഫിറോസ് സാഹിബ്, ധര്‍മടം സി.എച്ച്  സെന്റര്‍ ഭാരവാഹി പി.വി. ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Latest News