ജിസാൻ- മൂന്ന് പതിറ്റാണ്ട് കാലം ജിസാനിലെ സബിയയിൽ പ്രവാസ ജീവിതം നയിക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിൽ കൈയ്യൊപ്പ് ചാർത്തിയ സബിയ കെ എം സി സി പ്രസിഡൻ്റ് തൃപ്പനച്ചി കുഞ്ഞിമുഹമ്മദിന് സബിയ കെ എം സി സി യാത്രയയപ്പ് നല്‍കി.
സബിയയിലെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പ്രയാസമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് എന്നും ഒരു അത്താണിയായിരുന്നു.
ചടങ്ങിൽ ബിൻ നാസർ ഹോസ്പിറ്റലിലെ കോവിഡ് വിഭാഗം നഴ്സിങ്ങ് സുപ്പർ വൈസർ ജിപ്സി ജോർജിനേയും യോഗം അഭിനന്ദിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷമീർ അമ്പലപ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. സബിയ കമ്മറ്റിയുടെ ഉപഹാരം ഹാരിസ് കല്ലായി നൽകി.
മൻസൂർ മാസ്റ്റർ, സാദിഖ് മാസ്റ്റർ, ഗഫൂർ വാവൂർ, നാസർ ഇരുമ്പുഴി, ബഷീർ ആക്കോട്, സാലിം, ഷംസുദ്ദീൻ മണ്ണാർക്കാട്, ബഷീർ ഫറോക്ക്, റസാക്ക് എന്നിവർ സംസാരിച്ചു.
കബീർ പൂക്കോട്ടൂർ സ്വഗതവും ആരിഫ് ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.