മക്ക- ഉംറ നിര്‍വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറാമിന്റെ കവാടങ്ങള്‍ വിശ്വാസികള്‍ക്കു മുന്നില്‍ തുറന്നു. ആറു മാസത്തെ ഇടവേളക്കു ശേഷമാണ് ഉംറ കര്‍മം വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഹജ് വേളയില്‍ മാത്രമാണ് ഉംറ അനുവദിച്ചിരുന്നത്.
ലോകമെമ്പാടുമുള്ള 180 കോടി വിശ്വാസികള്‍ക്ക് ആഹ്ലാദം സമ്മാനിച്ചു കൊണ്ട് രാവിലെ ആറു മുതലാണ് തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചു തുടങ്ങിയത്.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇഅ് തമര്‍നാ ആപ് വഴി അപേക്ഷിക്കുന്ന തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ ആറായിരം തീര്‍ഥാടകര്‍ക്കാണ് പ്രതിദിനം ഉംറ നിര്‍വഹിക്കാന്‍ അവസരം. രണ്ടാഴ്ചക്കുശേഷം ഈ മാസം 18 മുതല്‍ 15,000 മുതല്‍ 40,000 വരെ തീര്‍ഥാടകരെ അനുവദിക്കുന്ന രണ്ടാംഘട്ടം ആരംഭിക്കും.
മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നുള്ളവരടക്കം പ്രതിദിനം 20,000 മുതല്‍ 60,000 വരെ തീര്‍ഥാടകരെ അനുവദിക്കും.
/a>
— (@makkahregion) October 3, 2020
.
#
⬇https://t.co/07pkBb9QNH pic.twitter.com/Z99Qe27dnB