Sorry, you need to enable JavaScript to visit this website.

ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍

തൃശൂര്‍- കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ രാമകൃഷ്ണനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്നാരോപിച്ച് രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അക്കാദമിക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയും രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ രംഗത്ത് വന്നിരുന്നു.
 

Latest News