റിയാദ്- സൗദി അറേബ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇപാടുകള്‍ക്ക് 15 ശതമാനം മൂല്യവര്‍ധിത നികുതിക്ക് പകരം അഞ്ച് ശതമാനം ട്രാന്‍സാക്ഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തി. ഉടമാവകാശ കൈമാറ്റം, വില്‍പന തുടങ്ങിയ എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പുതിയ അഞ്ച് ശതമാനം നികുതി ബാധകമായിരിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ പറയുന്നു.
സ്വന്തം വീട് കരസ്ഥമാക്കുന്നതിന് പൗരന്മാരെ സഹായിക്കാനും റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പ്രസ്താവനയില്‍ പറഞ്ഞു.