ഉംറക്ക് രണ്ടരലക്ഷം അപേക്ഷ ലഭിച്ചു; അരലക്ഷം പെര്‍മിറ്റ് അനുവദിച്ചു

റിയാദ്- ഇഅ്തമര്‍നാ ആപ് വഴി രണ്ടര ലക്ഷത്തിലേറെ ഉംറ പെര്‍മിറ്റ് അപേക്ഷകള്‍ ലഭിച്ചതായി ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ അറിയിച്ചു.
സൗദി പൗരന്മാരും വിദേശികളും അടക്കം 50,000 ലേറെ പേര്‍ക്ക് ഇതിനകം പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ഉംറ പുനരാരംഭിക്കുന്നത്.

 

Latest News