ജിദ്ദ- ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് ലഭിക്കുന്ന ഇഅ്തമര്‍നാ ആപ് ആന്‍ഡ്രോയ്ഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ലഭ്യമായി തുടങ്ങി.
ഐഫോണുകളില്‍ ഇഅ്തമര്‍നാ ആപ് ലഭ്യമായി നാലു ദിവസത്തിനു ശേഷമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ് ലഭിച്ചു തുടങ്ങിയത്. ഞായറാഴ്ച മുതല്‍ ഉംറ കര്‍മത്തിന് അനുമതി നല്‍കും. ഞായറാഴ്ച 16,000 പേര്‍ക്കാണ് ഉംറ അനുമതി ലഭിക്കുക. ഉംറ നിര്‍വഹിക്കുന്നതിന് ഓരോ തീര്‍ഥാടകനും മൂന്നു മണിക്കൂര്‍ സമയമാണ് ലഭിക്കുക.
അതേസമയം, മീഖാത്തുകളില്‍ പ്രവേശിക്കാന്‍ തീര്‍ഥാടര്‍ക്ക് ഏഴു വ്യവസ്ഥകള്‍ ബാധകമാണെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ ക്ലിക് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം
തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യുക, ഇഅ്തമര്‍നാ ആപ് വഴി മുന്‍കൂട്ടി പെര്‍മിറ്റ് നേടുക, മീഖാത്തുകളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്ന അടയാളങ്ങള്‍ പാലിക്കുക, ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങള്‍ പാലിക്കുക, മാസ്‌ക് ഇല്ലാതെ മസ്ജിദില്‍ പ്രവേശിക്കാതിരിക്കുക, ഓരോ തീര്‍ഥാടകനും സ്വന്തം നമസ്‌കാരപടം കൈവശം കരുതുക, മസ്ജിദിനകത്ത് നമസ്‌കാരത്തിന് നിശ്ചയിച്ച സ്ഥലങ്ങള്‍ പാലിക്കുക എന്നീ വ്യവസ്ഥകളാണ് തീര്‍ഥാടകര്‍ക്ക് ബാധകം.