കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ സാഹചര്യത്തിലാണ് എം എല്‍ എ വിദ്യാര്‍ഥിനിയെ കാണാന്‍ കാത്തിരുന്നത്. വടക്കാഞ്ചേരി മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ അനില്‍ അക്കര എം എല്‍ എ കാത്തിരുന്നെങ്കിലും നീതു ജോണ്‍സണ്‍ എത്തിയില്ല.
തൃശർ- വീടില്ലെന്നും രാഷ്ട്രീയം കളിച്ച് ലൈഫ് മിഷനില്‍ ലഭിക്കുന്ന വീട് ഇല്ലാതാക്കരുതെന്നും തുറന്ന കത്തെഴുതിയ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനിയെ കാണാന്‍ അനില്‍ അക്കര എംഎല്‍എ നടുറോഡില്‍ കാത്തിരുന്നു.
കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ സാഹചര്യത്തിലാണ് എം എല്‍ എ വിദ്യാര്‍ഥിനിയെ കാണാന്‍ കാത്തിരുന്നത്. വടക്കാഞ്ചേരി മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ അനില്‍ അക്കര എം എല്‍ എ കാത്തിരുന്നെങ്കിലും നീതു ജോണ്‍സണ്‍ എത്തിയില്ല.
കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് അനില്‍ അക്കര വ്യക്തമാക്കി.
വീടില്ലെന്നും രാഷ്ട്രീയം കളിച്ച് വീടില്ലാതാക്കരുതെന്നും നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ കത്ത് അനില്‍ അക്കരയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വടക്കാഞ്ചേരി മങ്കരയില്‍ നിരവധി തവണ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെയാണ് അനില്‍ അക്കര ഇന്ന് രാവിലെ മുതല്‍ റോഡില്‍ കാത്തിരുന്നത്. എന്നാല്‍ നീതു ജോണ്‍സണ്‍ വന്നില്ല.
ലൈഫ് മിഷന്‍ ഫ് ളാറ്റ് വിവാദമായപ്പോള്‍ സി പി എം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരവേല ആണെന്നും കുട്ടിയെ കണ്ടെത്താനായി പോലീസില്‍ പരാതി നല്‍കുമെന്നും സാധിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞു.
ഓഗസ്റ്റ് 23 നാണ് നീതു ജോണ്‍സന്റെ പേരിലുള്ള കത്ത് ആദ്യം പ്രചരിച്ചത്. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം കത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു.
മണ്ഡലത്തിലെ എം പിയായ രമ്യാ ഹരിദാസും വിദ്യാർഥിനിക്കുവേണ്ടിയുള്ള കാത്തിരിപ്പില്‍ പങ്കു ചേര്‍ന്നു.