കൊച്ചി- സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്ത സംഭവത്തെ വിമര്‍ശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വ്യത്യസ്തമായ നിലപാടാണ് പിസി ജോര്‍ജ് എംഎല്‍എ സ്വീകരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് വീട്ടിലെത്തി മര്‍ദ്ദിച്ചതിനെ ഭാഗികമായി അദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും വളരെ മോശമായ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ല എന്ന് പിസി ജോര്‍ജ് പറഞ്ഞു. കേട്ടാലറയ്ക്കുന്ന തെറിയാണ് ഒരു സ്ത്രീ വിളിച്ചതെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോഴിതാ പിസി ജോര്‍ജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷമിയുടെ സംഘത്തിലുണ്ടായിരുന്ന ശ്രീലക്ഷമി അറയ്ക്കല്‍. മാതൃകയാക്കിയത് പിസിയെ. പിസി ജോര്‍ജിനെ മാതൃകയാക്കിയാണ് താന്‍ തെറിവിളിക്കാന്‍ പഠിച്ചതെന്ന് ശ്രീലക്ഷമി അറയ്ക്കല്‍ പറഞ്ഞു. അദ്ദേഹം ഉള്‍പ്പടെയുള്ള തലമുറ മാറിചിന്തിക്കണമെന്നും ശ്രീലക്ഷമി പറഞ്ഞു. പിസി ജോര്‍ജിനെ പോലുള്ള പൗരയാണല്ലോ ഞാനും. അങ്ങേര്‍ക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റുകയുള്ളൂ. അങ്ങേരും ഈ വൃത്തികേടൊക്കെ പറയുന്നുണ്ടോല്ലോ -ശ്രീലക്ഷമി പറഞ്ഞു.