തിരുവനന്തപുരം- യൂട്യൂബ് ചാനലിലൂടെ മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്കും പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായറെ കലാസംവിധായകന്‍ പ്രേമചന്ദ്രന്‍.
ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും പ്രേമചന്ദ്രന്‍ വാർത്താ ചാനലുകളോട് പറഞ്ഞു.
പ്രമുഖ വ്യക്തികള്‍ക്കെതിരെ മോശമായ കാര്യങ്ങള്‍ കലാസംവിധായകന്‍ പ്രേമചന്ദ്രനാണ് തന്നോട് പറഞ്ഞതെന്ന് യുട്യൂബർ വിജയ് പി നായർ അവകാശപ്പെട്ടിരുന്നു.
ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം മെനഞ്ഞുണ്ടാക്കിയതെന്നും സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന കാര്യം ജനങ്ങളുടെ മുന്നില്‍ തെളിയിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇയാളെ കയ്യേറ്റം ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഇയാള്‍ താമസിക്കുന്ന ലോഡ്ജിലെത്തി മഷിയൊഴിക്കുകയും അടിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു. അവകാശപ്പെട്ട പോലെ ഇയാള്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്ന് പിന്നീട് വ്യക്തമായി.