ആലുവ- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത മദ്രസ അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്തു.
പത്ത് വയസ്സായ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് മണ്ണാര്‍ക്കാട് അമ്പഴക്കോട് കോല്‍ക്കളത്തില്‍ വീട്ടില്‍ ഹുസൈന്‍ അഷറഫി(41) നെ സബ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.