തിരുവനന്തപുരം-തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച് കെ.മുരളീധരന്‍. സോണിയ ഗാന്ധിക്ക് രാജികത്ത് കൈമാറി. നിലവില്‍ രണ്ട് പദവികള്‍ ഉള്ളതിനാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം അതേസമയം, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതില്‍ മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കെ.പി.സി.സി നേതൃത്വത്തിന്റേയും എ ഗ്രൂപ്പിന്റേയും നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ ബെന്നി ബഹന്നാന്‍ ഇന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചിരുന്നു. ഇവിടെയും ഇരട്ട പദവി ആയിരുന്നു പ്രശ്‌നം. മുന്‍ധാരണ പ്രകാരമാണിതെന്നും സൗഹാര്‍ദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും ബെന്നി ബഹന്നാന്‍ വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവിയെന്ന എ ഗ്രൂപ്പിലെ തത്വം അനുസരിച്ചായിരുന്നു നടപടി