തിരുവനന്തപുരം- യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമാർശം നടത്തിയ വിജയ് പി.നായരെ മർദ്ദിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിജയ് പി.നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവർത്തിയാണെന്നും മന്ത്രി പറഞ്ഞു.
യൂട്യൂബിൽ അശ്ലീല വിഡിയോകളിട്ട വിജയ് പി.നായർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങൾ മാത്രമാണ് പോലീസ് ചുമത്തിയിരുന്നത്. എന്നാൽ ഇയാളെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നു പേർക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തി. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും കേസെടുത്തു.