Sorry, you need to enable JavaScript to visit this website.

ലീഗിന് വേണ്ടി സമുദായം കൊടുക്കുന്നത് കനത്ത വില- ഐ.എൻ.എൽ

മലപ്പുറം- മുസ്്‌ലിം ലീഗ് നിലനിൽക്കുന്നതിന് വേണ്ടി മുസ്്‌ലിം സമുദായം കനത്ത വില നൽകുകയാണെന്ന് ഐ. എൻ.എൽ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ. കെ. അബ്ദുൽ അസീസ് കുറ്റപ്പെടുത്തി. സ്വർണ്ണ കള്ളക്കടത്തിന്റെ പേരിൽ വിശുദ്ധ ഖുർആനെ തെരുവിൽ വിചാരണ ചെയ്യാൻ സംഘപരിവാർ ശക്തികൾക്ക് പ്രചോദനമായത് മുസ്്‌ലിം ലീഗ് നിലപാടാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസും മുസ്്‌ലിം ലീഗും ബി.ജെ.പിയും ചേർന്നുള്ള സഖ്യത്തിന്റെ വർഗീയ ധ്രുവീകരണ നീക്കം ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കണമെന്ന് അബ്്ദുൾ അസീസ് ആവശ്യപ്പെട്ടു. കോ-ലീ-ബി സഖ്യത്തിന്റെ വർഗീയ ധ്രുവീകരണ നീക്കങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഒ.എം. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ    . എസ്. മുജീബ് ഹസൻ, സാലിഹ് മേടപ്പിൽ, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. മുഹമ്മദലി മാസ്റ്റർ, സി.പി.എം. ഏരിയാ സെക്രട്ടറി കെ.മജ്നു, സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം എം.എ. റസാഖ്, നാഷണൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എൻ എം. മഷ്ഹൂദ്, നാഷണൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ഇ.കെ. സമദ് ഹാജി, ജനറൽ സെക്രട്ടറി സി.എച്ച്. അലവിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.അസീസ് കളപ്പാടൻ സ്വാഗതവും അബ്ദുള്ള പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. റസാഖ് വെള്ളൂർ, കുഞ്ഞാണി മലപ്പുറം,ഒ.പി യൂസഫ്, , ഷരീഫ് പൂഴി, ഷറഫുദ്ദീൻ അത്താണിക്കൽ, കെ എം.ബാപ്പുട്ടി, മുസ്തഫ ഉമ്മത്തൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


 

Latest News