ബത്തേരി-കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു ചരക്കുലോറിയില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത 48 ലക്ഷം രൂപ മുത്തങ്ങയില്‍ ഇന്നലെ ഉച്ചയോടെ നടത്തിയ വാഹന പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു ലോറിയിലുണ്ടായിരുന്ന താമരശേരി സ്വദേശികളായ അബ്ദുല്‍ മജീദ്(42),നൗഷാദ്(44) എന്നിവരെ കസ്റ്റഡിയിലെടുത്തു. കോടഞ്ചേരിയില്‍നിന്നു കയറ്റിയ പൈനാപ്പിള്‍ ഗുണ്ടല്‍പ്പേട്ടയില്‍ ഇറക്കി തിരികെ വരികയായിരുന്ന വാഹനത്തിലാണ് പണം ഉണ്ടായിരുന്നത്. പ്രതികളെ തൊണ്ടി സഹിതം പിന്നീട് പോലീസിനു കൈമാറി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജുനൈദ്, ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.