Sorry, you need to enable JavaScript to visit this website.

ഇത്തിസലാത്തുമായി ബി.എസ്.എൻ.എൽ കൈകോർക്കുന്നു; യു.എ.ഇ പ്രവാസികൾക്ക് ഇനി റോമിങ് സൗകര്യം

കൊച്ചി - യു.എ.ഇ പ്രവാസികളായ വരിക്കാർക്ക് രാജ്യാന്തര റോമിംഗ് സൗകര്യം ലഭ്യമാക്കുന്നതിന് ഇത്തിസലാത്തുമായി ബി.എസ്.എൻ.എൽ കൈകോർക്കുന്നു. പ്രീപെയ്ഡ് വരിക്കാർക്ക് യു.എ.ഇയിൽ ഇന്റർനാഷണൽ റോമിംഗ് സൗകര്യം നൽകുന്നതിനാണിത്. യുഎഇയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി ബിഎസ്എൻഎൽ ധാരണയിലെത്തിയിട്ടുണ്ടെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ പി ടി മാത്യൂസ് അറിയിച്ചു. മറ്റു രാജ്യങ്ങളിലും റോമിംഗ് സൗകര്യം ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതിൽ 97 ശതമാനവും പ്രീപെയ്ഡ് വരിക്കാരാണ്. മറ്റ് നെറ്റ്‌വർക്കുകളിൽ നിന്ന് കൂടുമാറി ബിഎസ്എൻഎൽ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും കേരളം ഏറെ മുന്നിലാണ്. 24 ശതമാനം ഉപഭോക്താക്കൾ മറ്റു കമ്പനികളെ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് നമ്പർ പോർട്ട് ചെയ്തു. മൊബൈൽ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതിയ 855 ടു ജി ടവറുകളും 1083 ത്രി ജി ടവറുകളും 662 ഫോർ ജി ടവറുകളും 2018 മാർച്ചോടെ കമ്മീഷൻ ചെയ്യുമെന്നും ബിഎസ്എൻഎൽ അറിയിച്ചു.
 

Latest News