അബഹ - മഹായില്‍ അസീറില്‍ കിംഗ് അബ്ദുല്ല സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കടയില്‍നിന്ന് 10 ലക്ഷത്തിലേറെ റിയാലിലിന്റെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി.
ഐഫോണ്‍, സാംസങ് ഗ്യാലക്‌സി അടക്കമുള്ള വിലപിടിച്ച ഫോണുകള്‍ രണ്ടു കാറുകളിലെത്തിയ 12 അംഗ സംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ന്നതെന്ന് ഉടമ പറഞ്ഞു. സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി മഹായില്‍ പോലീസ് അന്വേഷണം തുടരുകയാണ്.