ജിസാന്‍- അന്നം തരുന്ന നാടിന് ഒരു തുള്ളി രക്തം എന്ന പേരില്‍ ദർബ് കെ എം സി സി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ജിസാൻ ദർബ് ഏരിയാ കെ എം സി സിയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ദർബ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ 15 യൂണിറ്റ് രക്തം ദാനം ചെയ്തു. രക്ത ദാനത്തിന്റെ മഹത്വം മനസ്സിലാക്കി ധാരാളം മുന്നോട്ട് വന്നു. ദർബ് ഏരിയ കെ എം സി സി ജനറൽ സെക്രട്ടറി സുൾഫിക്കർ അലി രക്തം ദാനം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ദർബ് ആശുപത്രി രക്ത ബാങ്ക് മേധാവി മുഹമ്മദ്, ലാബ് മേധാവി മുഹമ്മദ് അബൂ ജമീൽ, ദർബ് കെ എം സി സി ഭാരവാഹികളായ റബീഹ് റഹ്മാൻ ആവയിൽ, ഷഫീഖ് ടി, ഫൈസൽ, സാദിഖ് കെ, സിറാജുദ്ധീൻ പി കെ, ഷമീം, ഇഹ്സാൻ പിഎ എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് റാഫി, ബാവ തൊണ്ടി കോടൻ, സാബിർ, അമീൻ ഇല്ലിക്കൽ, മുനീർ, ഇഖ്ബാൽ, ത്വാഹാ, മുബീൻ, എന്നിവർ സംബന്ധിച്ചു.