തിരുവനന്തപുരം- കോര്‍പറേറ്റുകളുടെ ഫണ്ട് വാങ്ങിയുള്ള അപ്രഖ്യാപിത വിമോചന സമരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടുരന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന.
ജനങ്ങളെ അണിനിരത്തി ഈ സമരത്തെ നേരിടും. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകാതിരിക്കാന്‍ യുഡിഎഫ്, ബിജെപി വോട്ടുകച്ചവടത്തിന് പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളെ ഒഴികെ ആരെയും ഭയമില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.