മസ്‌കത്ത്- ടൂറിസം മേഖലയ്ക്കു ഊര്‍ജം പകരുന്നതിന് വിദേശ പൗരന്മാര്‍ക്ക് വിസ ചട്ടങ്ങളില്‍ ഒമാന്‍ ഇളവുകള്‍ അനുവദിച്ചു. ഇതോടെ ഇന്ത്യയുള്‍പ്പെടെ 28 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് സ്പോണ്‍സര്‍മാരില്ലാത്ത ഇ വിസ അനുവദിക്കും.
ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരാഴ്ച മുമ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയില്‍ 25 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഭൂട്ടാന്‍, ഇറാന്‍, അസര്‍ബൈജാന്‍, അര്‍മീനിയ, അല്‍ബേനിയ, ഉസ്ബെക്കിസ്ഥാന്‍, പാനമ, ബോസ്നിയ, പെറു, ബെലാറസ്, തുര്‍ക്ക്മെനിസ്ഥാന്‍, മാലദീപ്, ജോര്‍ജിയ, ഹോണ്ടുറാസ്, സാല്‍വദോര്‍, താജിക്കിസ്ഥാന്‍, ഗ്വാട്ടിമാല, വിയറ്റ്നാം, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, കുബ, കോസ്റ്റ റിക്ക, ലാവോസ്, മെക്സിക്കോ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇളവ്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകര്‍ക്ക് ചുരുങ്ങിയത് ആറു മാസം കാലവധിയുള്ള പാസ്പോര്‍ട്ട് വേണം. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ, ഷെങന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ കാലാവധിയുള്ള വിസ ഉള്ളവര്‍ക്കെ അപേക്ഷിക്കാനാകൂ. കൂടാതെ തിരിച്ചുള്ള വിമാന യാത്രാ ടിക്കറ്റും ഒമാനിലെ ഹോട്ടല്‍ ബുക്കിങും നിര്‍ബന്ധമാണ്. 20 ഒമാനി റിയാലാണ് ഈ വിസയ്ക്കുള്ള ഫീസ്. ഒരു മാസം കാലാവധിയുണ്ടാകും.
എണ്ണ വില ഇടിഞ്ഞതോടെ ടൂറിസം മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം ഒമാന്‍ ദേശീയ ടൂറിസം പദ്ധതി 2040 എന്ന പേരില്‍ വിനോജ സഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനായി പുതിയ പദ്ധതി അവതിരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ (ജിഡിപി) ടൂറിസം മേഖലയുടെ ഓഹരി ആറു ശതമാനമാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണീ പദ്ധതി. നിലവലില്‍ ഇതിന്റെ പകുതി മാത്രമെ ടൂറിസം മേഖലയില്‍ നിന്ന് ലഭിക്കുന്നുള്ളു.
11.7 ശതകോടി ഒമാനി റിയാലാണ് വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവിടുന്നത്. ഇതില്‍ നിന്നും ആദ്യഘട്ടത്തില്‍ 8.7 ശതകോടി റിയാലാണ് ലക്ഷ്യമിടുന്ന ലാഭം. വിവധ മേഖലകളില്‍ നിന്നുള്ള വരുമാനം 30 ശതമാനത്തോളം ഇടിഞ്ഞതോടെ 2016-ല്‍ 5.3 ശതകോടി റിയാലിന്റെ ബജറ്റ് കമ്മിയാണ് ഒമാനുണ്ടായത്.
ഒമാന്റെ എണ്ണ ശേഖരം താരതമ്യേന കുറവായത് കൊണ്ടു തന്നെ എണ്ണയില്‍ നിന്ന് സര്‍ക്കാരിന് വലിയ വരുമാനമൊന്നും ലഭിക്കുന്നില്ല. മാത്രവുമല്ല എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം മേഖലയിലുണ്ടാകുന്ന പ്രത്യാഘാതവും ഒമാനേയും നന്നായി ബാധിക്കും.
ഒമാന്റെ എണ്ണ ശേഖരം താരതമ്യേന കുറവായത് കൊണ്ടു തന്നെ എണ്ണയില്‍ നിന്ന് സര്‍ക്കാരിന് വലിയ വരുമാനമൊന്നും ലഭിക്കുന്നില്ല. മാത്രവുമല്ല എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം മേഖലയിലുണ്ടാകുന്ന പ്രത്യാഘാതവും ഒമാനേയും നന്നായി ബാധിക്കും.