തിരുവനന്തപുരം- കോവിഡ് ബാധിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ മരണത്തിനു കീഴടങ്ങി. തിരുവനന്തപുരം ആട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബിദീന്‍ (73) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിപ്പോരുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 350ലേറെ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.