ന്യൂദല്‍ഹി- പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലുള്ള കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ സി വേണുഗോപാല്‍, ബെന്നി ബഹനാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും പ്രേമചന്ദ്രനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചികിത്സയ്ക്കായി ദല്‍ഹി എയിംസില്‍ അഡ്മിറ്റ് ആകുന്നതായി പ്രേമചന്ദ്രന്‍ അറിയിച്ചു.