നയതന്ത്ര ചാനല്‍ ഉപയോഗിച്ച് പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം. ഈത്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ് സംശയമെന്നും അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം- അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ സര്‍ക്കാര്‍ കൂട്ടുപിടിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു.
നയതന്ത്ര ചാനല്‍ ഉപയോഗിച്ച് പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം. ഈത്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ് സംശയമെന്നും അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊണ്ടുവന്ന ഈത്തപ്പഴത്തിന്റെ തൂക്കം കൂടുതലായിരുന്നു. അതിനകത്ത് കുരു തന്നെയാണോ എന്ന് അദ്ദേഹം ചോദിച്ചു. വിശുദ്ധ ഗ്രന്ഥമായാലും ഈത്തപ്പഴമായാലും നേരായ വഴിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് തടസ്സം. അഴിമതി ആരോപണങ്ങള്‍ക്കും അരുതാത്തത് നടന്നതിനും മറുപടി പറയണമെന്നും അല്ലാതെ മറ്റ് പലരേയും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ച വിഴിമാറ്റി വിടരുതെന്നും അദ്ദേഹം പറഞ്ഞു.